വെള്ളലശ്ശേരി: പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിൻ്റെ ഭാഗമായി 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ഈ മാസം പത്ത് വരെ നടത്തുന്ന വിവിധ പദ്ധതികളുടെ താത്തൂർ സർക്കിൾ തല ഉദ്ഘാടനം വെള്ളലശ്ശേരി വെച്ച് നടന്നു. സർക്കിൾ പ്രസിഡൻ്റ് ഫസ്ലുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്‌തു.
ക്യാമ്പയിൻ കാലയളവിൽ വ്യക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിപാലനം, യുവ കർഷകരെ ആദരിക്കൽ, അടുക്കളത്തോട്ടം, ബോധവൽക്കരണം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും.
സർക്കിൾ ഉപാദ്യക്ഷൻ മുല്ലക്കോയ തങ്ങൾ, ചൂലൂർ മഹല്ല് മുസ്ലിം ജമാഅത് പ്രസിഡന്റ് ഇ. മൂസക്കുട്ടി ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ആബിദ് വെള്ളലശേരി സ്വാഗതവും റഷീദ് സഖാഫി നന്ദിയും പറഞ്ഞു.

Post a Comment