കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ തൊഴിലുറപ്പ് പദ്ധതി വഴി ലഭിച്ച തെങ്ങ്, റമ്പുട്ടാൻ, സപ്പോട്ട, പേരക്ക എന്നീ തൈകൾ പരിസ്ഥിതി ദിനത്തിൽ കർഷകർക്ക് വിതരണം ചെയ്തു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, പി.വി ബഷീർ, തൊഴിലുറപ്പ് പ്രതിനിധികളായ ലീല ഇരുൾകുന്ന്, ലീല പേട്ടുംതടായിൽ ,ടി.ടി കുഞ്ഞാലി ഹാജി, കണ്ടിയിൽ അസൈൻ ഹാജി, ടി.പി മരക്കാർ എന്നിവർ സംബദ്ധിച്ചു

Post a Comment