.
ഏരിമല: ഏരിമല ജി.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി. ബിന്ദു -കെ ,PTA പ്രസിഡൻറ് ശ്രീമതി -ഹിസാനത്ത് - പി, എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.മാലിന്യമുക്തം നവകേരളം -ജനകീയ ക്യാമ്പയിൻ പ്രതിജ്ഞ അധ്യാപിക ശ്രീമതി.ദിവ്യ - പി കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപികയും PTAപ്രസിഡൻ്റും,സ്കൂൾ ലീഡർ മുജീബ് റഹ്മാനും ചേർന്ന് സ്കൂളിൽ ഫല വൃക്ഷത്തൈകൾ നട്ടു.കൂടാതെ പെൻ ക്രമറ്റോറിയം ഉദ്ഘാടനം ചെയ്തു.'സ്കൂളിലേക്ക് ഒരു തൈ' എന്ന പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും സ്കൂളിലേക്ക് ഓരോ ഫലവൃക്ഷത്തൈ വീതം നൽകി.
നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി പ്രകൃതി നടത്തം, ആവാസ വ്യവസ്ഥ സന്ദർശനം എന്നിവ നടത്തി.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവൽക്കരണ പരിപാടിയുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള ചിത്രരചനാ മത്സരം നടത്തി.



Post a Comment