നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്, അപകടം സേലത്ത് വെച്ച്



നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.




ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാർഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല.

കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷൈനിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയുടെയും സഹോദരന്റെയും ഡ്രൈവറുടെയും പരുക്ക് സാരമുള്ളതല്ല.

Post a Comment

Previous Post Next Post
Paris
Paris