കൂളിമാട് : ആത്മീയാനന്ദം പകർന്ന ഇഷ്ഖേ മജ്ലിസിൽ ലയിച്ച ലൈബ്രറി വാർഷികം നവ്യാനുഭൂതിയായി. ക്രെസ്റ്റ് കൂളിമാട് ഗ്രന്ഥശാല ഒന്നാം വാർഷികത്തിൽ വായനാവാരാചരണ ഭാഗമായി നടത്തിയ സൂഫി സംഗീത സന്ധ്യയാണ് കൂളിമാടിൻ്റെ ഹൃദയ
താളങ്ങൾക്കൊപ്പം ചുവടുവെച്ചത്. ദൈവഭക്തിയും പ്രവാചകസ്നേഹവും വായനയുടെ പ്രാധാന്യവും സമന്വയിപ്പിച്ച രാഗങ്ങൾ
ശ്രോതാക്കളുടെ മനം കവർന്നു.
പ്രമുഖ സൂഫി സംഗീതജ്ഞനും എഴുത്തുകാരനുമായ ജാബിർ സുലൈമും സലാം ബുസാമ കല്പകഞ്ചേരിയുമാണ് സംഗീതമാലപിച്ചത്. പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ അധ്യക്ഷനായി.മികച്ച വായനക്കാരായ കെ.ടി.റിസ ഷെറിൻ, കെ. നജ ഫാത്തിമ, ലൈബ്രറി സഹകാരികളായ കെ.കെ. ലിയാ ഖദീജ, കെ.എം. ഹിബ ഫൈസ എന്നിവർക്ക് ഉപഹാരം നല്കി. ലൈബ്രറിയിലേക്ക് എ.ടി. യൂസഫ് മാസ്റ്റർ, എം പി ജലീൽ മാസ്റ്റർ എന്നിവർ സംഭാവന നല്കിയ പുസ്തകങ്ങൾ മഹല്ല് കമ്മിറ്റി ജ :സെക്രട്ടറി കെ വിരാൻകുട്ടി ഹാജി ഏറ്റുവാങ്ങി.
ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി
വാർഡ് മെമ്പർ കെഎ റഫീഖ്,
ക്രെസ്റ്റ് വർക്കിംഗ് ചെയർമാൻ കെ ടി എ നാസർ, കൺവീനർ അയ്യൂബ് കൂളിമാട്, ടിവി ഷാഫി മാസ്റ്റർ, മജീദ് മാസ്റ്റർ കെ, ടി സി മുഹമ്മദാജി, ടി സി റഷീദ് ഹാജി, എ ടി മുനീർ മാസ്റ്റർ, കെ.കെ.ഷുക്കൂർ, കെ, കെ.ഫൈസൽ,
എ .ഫൈസൽ ,കെ എം. ഹബീബ്, കെ,എ. അഫ്സൽ ,ടി. സഫറുള്ള ,ഇ.നസീഫ്,കെ. തംജീദ് ,കെ.മുജീബ് സംബന്ധിച്ചു.


Post a Comment