ഹെൽത്തി കേരളയുടെ ഭാഗമായി പരിശോധന നടത്തി


ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഹോട്ടൽ ഉൾപ്പെടെയുള്ള ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി.
ശുചിത്വ നിലവാരമില്ലാത്തതും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താനും ശുചിത്വം പാലിക്കുന്നതിനും ആവശ്യമായ രേഖകൾ സൂക്ഷിക്കുന്നതിനും കർശന നിർദ്ദേശം നൽകി.
പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.





പരിശോധനയിൽ മെഡിക്കൽ ഓഫീസർ ഡോ.ചിത്ര പി വി ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ മാടാരി, മജുനു ടി,നവ്യ എൻ കെ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris