പൂങ്കുടി ചെറുപുഴയിൽ 02/06/25 ന് വൈകിട്ട് മുതൽ കാണാതായ കുട്ടിയെ ഇതേവരെ കണ്ടെത്തിയിട്ടില്ല.ശക്തമായ ഒഴുക്കുള്ളതുകൊണ്ടുതന്നെ ചാലിയാറിലേക്ക് എത്തിയിട്ടുണ്ടോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
ആയതുകൊണ്ട് പൂങ്കുടി മുതൽ താഴ്ഭാഗത്തേക്കുള്ള ചാലിയാർ തീര വാസികളും മത്സ്യബന്ധന തൊഴിലാളികളും സന്നദ്ധ വളണ്ടിയർമാരും കുട്ടിയെ കാണുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് കൊണ്ടോട്ടി തഹസിൽദാർ അറിയിച്ചിട്ടുണ്ട്.
ചാലിയാറിന്റെ തീരവാസികൾ ശ്രദ്ധിക്കണമെന്ന് വീണ്ടും ഉണർത്തുന്നു.

Post a Comment