കൂടരഞ്ഞി : സിഗ്നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞി സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാറ്റലോണിയ മുക്കത്തിന് കിരീടം. ആവേശകരമായ ഫൈനലിൽ കരുത്തരായ കെ എഫ് എ കാരമൂലയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് കാറ്റലോണിയ കിരീടം ചൂടിയത്.
ടൂർണമെന്റിന്റെ ഉദ്ഘാടനം ബഹു: ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. വിജയികൾക്ക് ആന്തസ്സ് ഫാർമസ്യുട്ടിക്കൽസ് എം ഡി ശ്രീ ബാജി ജോസഫ് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫ. ബോണി അഗസ്റ്റിൻ, ക്ലബ് പ്രസിഡന്റ് സിജോ മച്ചുകുഴിയിൽ, മെൽബിൻ അഗസ്റ്റിൻ, ദിലീപ് മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment