കിഴക്കുംപാടം ഗതാഗത തടസ്സം: അക്ഷര കൂട്ടായ്മ പ്രതിനിധികൾ എഞ്ചിനിയറെ കണ്ടു.



കൂളിമാട് : നവീകരണ പ്രവൃത്തി നടക്കുന്ന കൂളിമാട് കിഴക്കുംപാടം റോഡിലെ ഗതാഗത നിരോധനം പൂർണമായും നീക്കണമെന്ന് അക്ഷര കൂളിമാട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് അസി: എക്സിക്യൂട്ടീവ് എഞ്ചിനിയർ രഞ്ജിത്തുമായി ചർച്ച നടത്തി.




 ഗതാഗതം പുനസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. വാർഡ് മെമ്പർ കെ.എ. റഫീഖ്, അക്ഷര പ്രസിഡണ്ട് ടി.വി.മഹ്ബൂബ് , ജ : സെക്രട്ടരി എ.ഫൈസൽ എന്നിവരാണ് 
 എഞ്ചിനിയറെ സന്ദർശിച്ചു പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടേയും പ്രയാസം ബോധ്യപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Paris
Paris