എ സി മെക്കാനിക്ക് നിയമനം



കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് എ സി മെക്കാനിക്കിനെ നിയമിക്കും. പ്രായപരിധി: 18-36. യോഗ്യത: എസി ആന്‍ഡ് റഫ്രിജറേഷന്‍ മെക്കാനിക്കല്‍ ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത ഐടിഐ/എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്, രണ്ട് മാസത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.




തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.



Post a Comment

Previous Post Next Post
Paris
Paris