ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ.


കോഴിക്കോട്: സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് പ്രമുഖ എഴുത്തുകാരൻ യു.കെ. കുമാരൻ. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം.
സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




25000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമടങ്ങിയ അവാർഡ്
കണ്ണൂർ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്കാണ്.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി.എം. ബൈജു, എം. പ്രകാശ് (പ്രാൺ ലബോറട്ടറി ), സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, എം.കെ. ഉദയകുമാർ,സുനിൽ മുതുവന, ലയൺസ് ക്ലബ് പ്രസിഡണ്ട് പി. എൻ. ശശിധരൻ , കെ.ഭരതൻ, പി. ജിഷ ,പ്രകാശൻ കരിമല, പി.ശിവപ്രസാദ്,
ഷേബി ബാലുശ്ശേരി, അവാർഡ് ജേതാവ് കെ. ദേവി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris