കച്ചവട സ്ഥാപനങ്ങളിൽ പരിശോധന, 2സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി


മുക്കം : പകർച്ചവ്യാധികൾ കൂടി വരുന്ന സാഹചര്യത്തിൽ മുക്കം സി.എച്ച്.സി പൊതുജനാരോഗ്യ വിഭാഗം നേതൃത്വത്തിൽ 
  കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മുത്തേരി,നീലേശ്വരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.കുടിവെള്ള പരിശോധന നടത്താതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും മതിയായ ശുചിത്വ സംവിധാനമില്ലാതെയും കൊതുകിൻ്റെ ഉറവിടങ്ങൾ കണ്ടെത്തിയതുമായ ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആക്രിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.




 കൊതുകിൻ്റെ ഉറവിടങ്ങൾ കണ്ടെത്തിയ
2സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി. പുകയില നിയന്ത്രണ നിയമ പ്രകാരം നിയമാനുസൃത ബോർഡ് വെക്കാത്ത രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി. മുക്കം സി.എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു.കെ നായർ ,
ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബുരാജ് പി.സി ,അഖിൽ സി . എന്നിവർ നേതൃത്വം നല്കി.തുടർന്നും പകർച്ചവ്യാധിക്കിടയാക്കുന്ന സാഹചര്യമുണ്ടാക്കുന്നവർക്കെതിരെ
കേരള സംസ്ഥാന പൊതുജനാരോഗ്യ നിയമ പ്രകാരം
നടപടി സ്വീകരിക്കുന്നതാണെന്ന്
സി.എച്ച്.സി മെഡിക്കൽ
ഓഫീസർ ഡോ ശ്രീജ ജെ. എസ്. അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris