ആരോഗ്യം ആനന്ദം' കാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.



ചാത്തമംഗലം പഞ്ചായത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയൂം നേതൃത്വത്തിൽ "ആരോഗ്യം ആനന്ദം" കാൻസർ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മുപ്പത് വയസ്സ് കഴിഞ്ഞ കുടുംബശ്രീ, അംഗൻ വാടി പ്രവർത്തകർക്ക് ബോധവത്കരണ ക്ലാസും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു





ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ആദ്യഘട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വരെയാണ് ആദ്യഘട്ട ക്യാമ്പയിൻ. ഈ കാലയളവിൽ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗളാർബുദം (സെർവിക്കൽ കാൻസർ) എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കും.


പഞ്ചായത്ത് ഇ എം എസ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ സിഡി എസ് ചെയർപേഴ്സൺ ശ്രീമതി കമല അധ്യക്ഷത വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത എ റഹ്മാൻ വിഷയത്തെ കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു.

ബോധവത്കരണ പരിപാടിക്ക് ശേഷം സംഘടിപ്പിച്ച പരിശോധന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.സംശയാസ്പദമായ കേസുകൾ റഫർ ചെയ്തു.

ചടങ്ങിൽ ആരോഗ്യപ്രവർത്തകർ KMCT സ്റ്റുഡൻ്റ്സ് എന്നിവർ പങ്കെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം, പബ്ലിക് ഹെൽത്ത് നഴ്സ് രാജി കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris