കുഴിമന്തിയിലും ബിരിയാണിയിലും കൃത്രിമ നിറം; ഹോട്ടലുകൾക്കെതിരെ കർശന നടപടി



  കോഴിക്കോട് : രുചിയ്ക്കും മണത്തിനുമായി കൃത്രിമ നിറങ്ങൾ ചേർത്ത് ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കിയ ഹോട്ടലുകൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.




 ഹയാത്ത് ചെങ്കോട്ട്കാവ് കൊയിലാണ്ടി, ന്യൂ ബ്രോസ്റ്റ് റെസ്റ്റാറന്റ് കട്ടാങ്ങൽ, അറേബ്യൻ പാലസ് മീഞ്ചന്ത, ആൺഡിസൻസ് കാറ്ററിങ്ങ് പേരാമ്പ്ര, അലങ്കാർ മാധവം ഹോട്ടൽ വില്യാപ്പളളി സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച കുഴിമന്തിയിലും ബിരിയാണിയിലുമാണ് കൃത്രിമ നിറം ഉപയോഗിച്ചതായി കണ്ടെത്തിയത്. റിപ്പോർട്ടിന്റ് അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളിലെ അത്തരം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം താത്ക്കാലികമായി നിരോധിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളിലായി കൃത്രിമ നിറം ഉപയോഗിക്കുന്നത് സംശയമുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. സ്ഥപനങ്ങൾക്കെതിരെ പ്രോസികൂഷൻ നടപടികളും ആരംഭിച്ചു.


Post a Comment

Previous Post Next Post
Paris
Paris