ചാത്തമംഗലം പഞ്ചായത്തും ചൂലൂർ കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി "ആരോഗ്യശ്രീ" പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യിലെയും ആരോഗ്യ വളണ്ടിയർമാർക്ക് പരിശീലനവും, ബോധവൽക്കരണ ക്ലാസ്സും നടത്തി. ബഹു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. ഷീസ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചൂലൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : സ്മിത. എ റഹ്മാൻ സ്വാഗതം പറഞ്ഞു
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR), 100 ദിന ക്ഷയരോഗ നിർമാർജ്ജന കർമ്മ പദ്ധതി, LCDC ക്യാമ്പയിൻ , പകർച്ച വ്യാധിയും പ്രതിരോധവും, ജീവിത ശൈലി രോഗ നിയന്ത്രണം, സ്ത നാർബുദ സ്ക്രീനിംഗ് , പാലിയേറ്റീവ് പരിചരണം, ക്ലോറിനേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സും, പരിശീലനവും നൽകി. ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്. കെ. എം.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ഹക്കീം, സുധീർ എം, പി എച്ച്. എൻ ആശമോൾ, MLSP മാരായ തീർത്ത, അപർണ്ണ, പാലിയേറ്റീവ് നേഴ്സ് യമുന എന്നിവർ ക്ലാസ്സെടുത്തു. MLSP മാരായ ജീന, ലിൻസി എന്നിവർ സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് നടന്ന പാലിയേറ്റീവ് സന്ദേശ റാലിയിൽ ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ. എന്നിവർ പങ്കെടുത്തു. കൂടാതെ കുന്നമംഗലം പോലീസ് സ്റ്റേഷനിലെ ASI ജയശ്രീ
ജനമൈത്രി ബീറ്റ് ഓഫീസർ വിപിൻ എന്നിവർ സൈബർ കുറ്റകൃത്യങ്ങൾ, ലഹരി എന്നീ വിഷയങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തി.തുടർന്ന് നടത്തിയ ആരോഗ്യ റാലിക്ക് ജൂനിയർ പി എച്ച് എൻ രജിത എം, ശ്രീരേഖ,റീജ , ശ്രീജ ആശ പ്രവർത്തക കദീജ k p, ഷീന എന്നിവർ നേതൃത്വം നൽകി.

Post a Comment