സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്; വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും’ ; മന്ത്രി കെ കൃഷ്ണന്‍കുട്ടി




വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് ഉയര്‍ത്തിക്കൊണ്ട് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഈ ആഴ്ച തന്നെ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാനാണ് ആലോചന. നിരക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ ഉയര്‍ത്തിയേക്കും.





വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല – കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം നടത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ പരിതസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris