കോഴിക്കോട്: നിയമവിരുദ്ധ തേർവാഴ്ചക്കെതിരെ എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം നിർവഹിച്ചു. വഖഫ് ഭേദഗതി, ആരാധനാലയ കയ്യേറ്റം, ബുൾഡോസർ രാജ് തുടങ്ങി രാജ്യത്ത് നടക്കുന്ന കാലികമായ നിയമലംഘനങ്ങൾ രാജ്യത്തിന്റെ കെട്ടുറപ്പിനെ തകർക്കുമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ത്വാഹ യമാനി അധ്യക്ഷനായി. സത്താർ പന്തല്ലൂർ, ഒ പി എം അഷ്റഫ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സയ്യിദ് മിർബാത്ത് തങ്ങൾ, ആഷിക് കുഴിപ്പുറം, നൂറുദ്ദീൻ ഫൈസി, പി ടി മുഹമ്മദ് കാതിയോട് ,നിസാർ മൗലവി വടകര , ഷറഫുദ്ദീൻ കൊട്ടാരക്കോത്ത്, റാഫി റഹ്മാനി പുറമേരി, സിറാജുദ്ദീൻ പുത്തൂർ മഠം, ഇ കെ അബൂബക്കർ സിദ്ദീഖ്, സിറാജുദ്ദീൻ പി വി, ഖാസിം നിസാമി, സാലിഹ് മാക്കൂൽ സംബന്ധിച്ചു. റാഷിദ് കാക്കുനി സ്വാഗതവും ശാക്കിർ യമാനി തിക്കോടി നന്ദിയും പറഞ്ഞു.
ഡിസംബർ 7,8 ശനി , ഞായർ ദിവസങ്ങളിൽ മേഖലാ തലങ്ങളിൽ പ്രതിരോധ സംഗമങ്ങൾ നടക്കും

Post a Comment