കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി


കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ജയിൽ ചാടിയത്. ടെലിവിഷൻ കാണാന്‍ സെല്ലില്‍ നിന്നും പുറത്തേക്ക് ഇറക്കിയപ്പോള്‍ രക്ഷപ്പെട്ടത്. ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടെലിവിഷന്‍ കാണാനുള്ള അനുമതിയുള്ളത്.
ഇന്ന് രാവിലെ പത്തുമണിയോടെ ടെലിവിഷനില്‍ സിനിമ കാണിക്കാനായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴായിരുന്നുസംഭവം.




ടെലിവിഷൻ കാണുന്നതിനിടയിൽബാത്ത്റൂമില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ച സഫാദ് സാഹസികമായി
ജയിലിന്റെ കൂറ്റൻ മതിലിൽ കയറി മതില്‍ ചാടുകയായിരുന്നു.
മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം കൈമാറിയിട്ടുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris