SYS ഗ്രാമസമ്മേളനം സമാപിച്ചു



കെട്ടാങ്ങൽ : എസ്.വൈ.എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന ഗ്രാമസമ്മേളനം പുള്ളാവൂരിൽ സമാപിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി സിയാറത്ത്, സൗഹൃദ ചായ, യൂണിറ്റ് ഡയറക്ടറി പ്രകാശനം, പ്രാസ്ഥാനിക കുടുംബ സംഗമം എന്നീ വ്യത്യസ്ത പരിപാടികൾ നടന്നു.





 മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കുട്ടി ഹസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ സയ്യിദ് ജസീൽ ഇർഫാനി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഡയറക്ടറി പ്രൊഫസർ ആശിഫ് എറണാകുളത്തിന് നൽകി ജസീൽ തങ്ങൾ പ്രകാശനം നിർവ്വഹിച്ചു. അഷ്റഫ് സഖാഫി, അബ്ദുറഹ്മാൻ മൗലവി, ഉനൈസ് സഖാഫി, ശമ്മാസ്, എന്നിവർ സംബന്ധിച്ചു. ജുനൈദ് സഖാഫി സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris