മുഹമ്മദ്‌ നാജിമിനെ മുസ്ലിം ലീഗ് അനുമോദിച്ചു



കൊടിയത്തൂർ :എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് ബട്ടർഫ്ലൈ മത്സരത്തിൽ കോഴിക്കോട് ജില്ലക്ക് വേണ്ടി പങ്കെടുക്കുന്ന മുഹമ്മദ് നാജിമിനെ സൗത്ത് കൊടിയത്തൂർ മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉപഹാര സമർപ്പണം നടത്തി.മുസ്ലിംലീഗ് വാർഡ് പ്രസിഡണ്ട് റഹീസ് ചേപ്പാലി അധ്യക്ഷത വഹിച്ചു.





178-ാം ബൂത്ത് UDF ചെയർമാൻ ഇ മോയിൻമാസ്റ്റർ, പി.എം ബാബു ,മുഹമ്മദ് എ.കെ , ബഷീർ കണ്ണഞ്ചേരി,ജാസിം കെ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാതല മത്സരത്തിൽ 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയ നാജിം ചെറുവാടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ കൊളായിൽ കരീം- റസീന ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post
Paris
Paris