അനുമോദനവും ഉപഹാര സമർപ്പണവും


മലയമ്മ : ഈ വർഷത്തെ സബ്ജില്ല കായികമേള, ശാസ്ത്രോത്സവം എന്നിവയിൽ ചാമ്പ്യൻമാരായ മലയമ്മ . എ . യു. പി സ്കൂളിലെ വിദ്യാർത്ഥികളെ, നവംബർ 4 തിങ്കളാഴ്ച്ച സ്കൂളിൽവെച്ചു നടന്ന ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അരിയിൽ അലവി അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.





 കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിൽ കല,ശാസ്ത്ര, കായിക മേളകൾ വലിയ പങ്കു വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീബ. വി സ്വാഗതം പറഞ്ഞു. പി.ടി. എ പ്രസിഡണ്ട് അബ്ദുൾ അസീസ് മുസലിയാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ
 മാതൃസമിതി ചെയർ പേഴ്സൺ ഫാത്തിമ ബീവി. മാനേജ്മെൻ്റ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി, അധ്യാപകരായ സുഷമകുമാരി, രേവ. എം.പി, അബ്ദുൾ അസീസ് ഇ , ശ്രീജ എ.പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris