റോഡ് റീസർവേയിലെ അപാകത പരിഹരിക്കണമെന്ന് കേരള മുസ്ലിം ജമാഅത് കമ്മിറ്റി



 കൂളിമാട് :-
കൂളിമാട് കള്ളൻതോട് റോഡ് വികസന ത്തിന്റെ മറവിൽ കൂളിമാട് സയ്യിദ് അഹ്ദൽ തങ്ങൾ മസ്ജിദിന്റെ ഭൂമി അന്യായമായി പിടിച്ചെടുത്ത് റോഡിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിനെതിരിൽ കൂളിമാട് കേരള മുസ്ലിം ജമാഅത് ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി കൂളിമാട് അങ്ങാടിയിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.





മൂന്നു തവണ നടന്ന സർവേകളിൽ ഒന്നിലും പരാതിക്കാധാരമായ ഭൂമി റോഡിൽ ഉൾപ്പെട്ടിട്ടില്ല എന്ന അറിയിച്ച സർവെ ഉദ്യോഗസ്ഥർ നവംബർ മാസം ഏഴാം തിയ്യതി നടന്ന താലൂക്ക് റീ സർവേയിൽ വന്നിട്ടുള്ള ഗുരുതരമായ പിഴവുകൾ ഒരു കാരണവശാലും അനുവദിക്കില്ല എന്നും മസ്ജിദ് ഭാരവാഹികൾ അറിയിച്ചു. ഈ വിഷയത്തിൽ ഉടനെ ഇടപെട്ട് കൂളിമാട് ചിറ്റാരിപ്പിലാക്കാലിനിടയിൽ റീ സർവേ നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സർവേ സൂപ്രണ്ടിന് പരാതി നൽകി കാത്തിരിക്കുകയാണ് കൂളിമാട് സയ്യിദ് അഹ്ദൽ തങ്ങൾ മസ്ജിദ് ഭാരവാഹികൾ.



Post a Comment

Previous Post Next Post
Paris
Paris