വ്യാപാരി നേതാവ് പി.കെ. ബാപ്പു ഹാജിക്ക് ആദരവ്.



കുന്ദമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി.കെ. ബാപ്പു ഹാജിയെ ദർശന റെസിഡൻസ് അസോസിയേഷൻ ആദരിച്ചു. റെസിഡൻസ് സ്ഥാപകാംഗവും രക്ഷാധികാരിയുമാണ് ബാപ്പു ഹാജി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാണ് റെസിഡൻസിന്റെ ആദരവ്.





 ദർശന റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. യുസുഫ് പൊന്നാട അണിയിച്ചു. സെക്രട്ടറി ഐ. മുഹമ്മദ് കോയ ഉപഹാരം നൽകി. എ.കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. റെസിഡൻസ് ട്രഷറർ പി. ബിനീഷ്, ജോ. സെക്രട്ടറി എൻ. ദാനിഷ്, കെ.കെ. ജൗഹർ, ബിജിലാൽ, ഷമീർ, പ്രകാശൻ, നാസർ, അബൂബക്കർ, ശബാബ്, മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. പി.കെ. ബാപ്പു ഹാജി മറുപടി പ്രസംഗം നടത്തി. റെസിഡൻസ് സെക്രട്ടറി ഐ. മുഹമ്മദ് കോയ സ്വാഗതവും ഗഫൂർ പാലക്കണ്ടിയിൽ നന്ദിയും പറഞ്ഞു. 
ഫോട്ടോ : പി.കെ. ബാപ്പു ഹാജിക്ക് ദർശന റെസിഡൻസ് അസോസിയേഷന്റെ ഉപഹാരം ഐ. മുഹമ്മദ് കോയ നൽകുന്നു.

Post a Comment

Previous Post Next Post
Paris
Paris