സർഗോത്സവം ഉദ്ഘാടനം ചെയ്തു


മലയമ്മ : മലയമ്മ എ.യു. പി സ്കൂൾ "സർഗോത്സവം 2024", പ്രശസ്ത സിനിമാതാരം വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കാനും എല്ലാ അവസരവും ഇന്നത്തെ കാലത്തുണ്ടെന്നും കുട്ടികൾ അതിനു ശ്രമിക്കണമെന്നും തദവസരത്തിൽ അദ്ദേഹം പറഞ്ഞു.




 ഹെഡ്മിസ്ട്രസ് ഷീബ.വി യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബ്ദുൾ അസീസ് മുസ്ല്യാർ, ഫാത്തിമ ബീവി, ജനാർദ്ദനൻ കളരിക്കണ്ടി ,അബ്ദുൾ അസീസ് ഇ , രാമകൃഷ്ണൻ സംസാരിച്ചു .കലാ കൺവീനർ അബ്ദുറസാഖ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ശ്രീജ എ പി നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Post a Comment

Previous Post Next Post
Paris
Paris