ചൂലൂർ : ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കെ.എം.സി.ടി പോളിടെക്നിക് എൻ.എസ് എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ചൂലൂർ എഫ് എച്ച് സി. പരിസരം ശുചീകരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ: സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർമാരായ
ദീപക് കെ , അക്ഷയ് പി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ എം , നഴ്സിംഗ് ഓഫിസർ സുനിത സി , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രജിത കെ. സി , മനോജ് പൂക്കാട്ട് എന്നിവർ പ്രസംഗിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ
കീഴിലുള്ള
വെള്ളന്നൂർ, ചേനോത്ത്, കളൻ തോട്, ചൂലൂർ, പാഴൂർ ആയുഷ് മാൻ ആരോഗ്യ മന്ദിറുകളുടെ ആഭിമുഖ്യത്തിലും വിവിധ ഇടങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

Post a Comment