നസീർ ബാബു മുസ്‌ലിം ലീഗിലേക്ക്

 കൊടിയത്തൂർ : പഞ്ചായത്ത് നാലാം വാർഡ് ഗോതമ്പ റോഡ് - കൊളങ്ങര പ്രദേശത്തെ സജീവ സിപിഎം പ്രവർത്തകനും ബ്രാഞ്ച് അംഗവുമായിരുന്ന കണിയാത്ത് നസീർ ബാബു മുസ്‌ലിം ലീഗിൽ ചേർന്നു. പിണറായി സർക്കാറിൻ്റെ ദുർഭരണവും മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെ തിരിച്ചെടുത്തതും ആത്മാഭിമാനമുള്ള ഒരു കമൂണിസ്റ്റുകാരനും ഉൾക്കൊള്ളാനാവില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജി. മുണ്ടോട്ടുകുളങ്ങരയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുസ്‌ ലിം ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് നസീർ ബാബുവിനെ ഷാളണിയിച്ച് മുസ് ലിം ലീഗിലേക്ക് സ്വീകരിച്ചു .




ചടങ്ങിൽ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ് , സെക്രട്ടറി മജീദ് പുതുക്കുടി , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ കെ അഷ്‌റഫ് , ജനറൽ സെക്രട്ടറി മജീദ് മൂലത്ത് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ , ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി പി ഉണ്ണിക്കമ്മു , എൻ ജമാൽ, സിപി അസീസ് , പി കെ ബഷീർ , കൊടിയത്തൂർ പഞ്ചായത്ത് കർഷകസംഘം പ്രസിഡൻറ് ബഷീർ പാലാട്ട്, സാലിം കൺട്രാത്ത് ,സലാം തറമ്മൽ , കണിയാത്ത് കുഞ്ഞി ,പലാടൻ സലാം എൻ പി മൊയ്തീൻ ,എന്നിവർ സംസാരിച്ചു ചടങ്ങിൽ വാർഡ് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സലീം കോയ ഗോതമ്പ് റോഡ് സ്വഗതവും സാലിം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris