സമൂഹ പായസപാനത്തിലൂടെ നാട്ടുകാരൊന്നിച്ചു ഉദ്ഘാടനം നിർവഹിച്ച് കൂളിമാട് എസി മുഹമ്മദാജി സ്മാരക റോഡ്


 
കൂളിമാട് : ഉദ്ഘാടന പോസ്റ്റർ ഇറങ്ങാതെയും വിശിഷ്ടാതിഥികളില്ലാതെയും നാടമുറിക്കാതെയും നടന്ന റോഡ് ഉദ്ഘാടന ചടങ്ങ് കൗതുകമായി. ഗുണഭോക്താക്കൾ നവീകരിച്ച കൂളിമാട് എസി മുഹമ്മദാജി സ്മാരക റോഡാണ് സമൂഹ പായസപാനത്തിലൂടെ നാട്ടുകാരൊന്നിച്ചു ഉദ്ഘാടനം നിർവഹിച്ചത്.




 കൂളിമാടിലെ ഏതാനും വീടുകളിലേക്കും കൂമുള്ളങ്ങൽ കുളിക്കടവിലേക്കുമുള്ള ഈ പാത കുടിവെള്ള പൈപ്പിടാൻ വേണ്ടി പൊളിച്ചിരുന്നതിനാൽ യാത്ര ദുഷ്കരമായിരുന്നു.
 പണ്ടുമുതൽക്കെ പരിസരവാസികൾ കുളിക്കുവാനും വസ്ത്രം അലക്കുവാനും ആശ്രയിച്ചുപോരുന്ന കൂമുള്ളുങ്ങൽ കുളിക്കടവിലേക്കുള്ള സ്വകാര്യ റോഡു കൂടിയാണിത്. നീർനായയുടെ ശല്യം ഭയന്ന് പുഴയിലിറങ്ങാൻ കഴിയാതെ വന്നപ്പോഴാണ് ഈ കുളിക്കടവ് അന്യമായത്.

Post a Comment

Previous Post Next Post
Paris
Paris