കുടുംബ സംഗമം സംഘടിപ്പിച്ചു.


മാവൂർ : മർഹും കളത്തിങ്ങൽ ഉണ്ണിമോയി ചാലുമ്പാട്ടിൽ എന്നവരുടെ കുടുംബത്തിൻറെ രണ്ടാമത് സി.പി.കുടുംബ സംഗമം മർഹും കളത്തിങ്ങൽ ഉണ്ണിമോയി നഗറിൽ (കുതിരാടം ) നടന്നു.
അരയൻകോട് മഹല്ല് ഖബർസ്ഥാൻ സിയാറത്തോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. സിയാറത്തിന് ഹുസൈൻ മുസ്‌ലിയാർ നേതൃത്വം നൽകി.





 തുടർന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ മൗലിദ് സദസ്സ് നടന്നു. കുടുംബത്തിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് സൈനുദ്ധീൻ ഫൈസി ഓമശ്ശേരി നേതൃത്വം നൽകി
സംഗമത്തിൽ കുടുംബം എന്ന വിഷയത്തെ ആസ്‌പദമാക്കി മുസ്ത്വഫൽ ഫാളിലി കരീറ്റിപ്പറമ്പ ഉൽബോധനം നടത്തി.മർഹും കളത്തിങ്ങൽ ഉണ്ണിമോയിയുടെ മക്കളെയും മരണപ്പെട്ടവരുടെ ഭാര്യമാരെയും സംഗമത്തിൽ ആദരിച്ചു.
ഉച്ച ഭക്ഷണത്തിന് ശേഷം സംഗമ ലക്ഷ്യം എന്ന വിഷയത്തിൽ ഹസ്സൻ സഖാഫി ക്ലാസ് നയിച്ചു തുടർന്ന് ജീവിത ശൈലി രോഗങ്ങളും പ്രധിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ പ്രൊജക്റ്റ് റീസേർച്ച് സൈന്റിസ്റ്റ് ടി.എസ്.സുൽഫത്ത് ക്ലാസ് അവതരിപ്പിച്ചു 
കുട്ടികളുടെ വിവിധ കലാ പരിപാടികൾ കുടുംബ സദസ്സിന് മിഴിവേകി.
സംഗമത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ഉമ്മർ വെള്ളലശ്ശേരി,ജമാൽ അരയൻകോട്,സുബൈർ സി.പി.,മുഹമ്മദ് ചിറ്റടി,മുഹമ്മദ് (ബാവു),അനസ് സി.പി,.പ്രസംഗിച്ചു.അഷ്‌റഫ് അരയൻകോട് സ്വാഗതവും നവാസ് സി.പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris