കെട്ടാങ്ങലിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു


കട്ടാങ്ങൽ:
 ശ്രീകൃഷ്ണൻ്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ "പുണ്യമീ മണ്ണ് പവിത്രമീ ജന്മം" എന്ന സന്ദേശം പകർന്നുകൊണ്ട് ആഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം വിവിധ ശോഭാ യാത്രകൾ കട്ടാങ്ങലിൽ സംഗമിച്ച് അമ്പാടിയിൽ (ബസ്റ്റാൻഡ് പരിസരം ) എത്തിച്ചേരുന്നതാണ്.




വിവിധ ശോഭാ യാത്രകൾ :

1.അരീക്കുളങ്ങര ദേവി ക്ഷേത്രം
2.മലയമ്മ ശിവക്ഷേത്രം
3.പൂളക്കോട് വിഷ്ണു നരസിംഹ ക്ഷേത്രം
4.ഇരിങ്ങാടംകുന്ന് മഹാവിഷ്ണു ക്ഷേത്രം
5.ചിന്മയ മിഷൻ ശ്രീകൃഷ്ണ ക്ഷേത്രം
തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ കെട്ടാങ്ങലിൽ സംഗമിച്ച് മഹാ ശോഭയാത്രയായി അമ്പാടിയിൽ (ബസ്റ്റാൻഡ് പരിസരം ) എത്തിച്ചേരും 
 
 2000ത്തിൽ പരം ഭക്തജനങ്ങൾ പങ്കെടുക്കുന്ന ശോഭയാത്രയിലേക്ക്
എല്ലാ ഭക്ത ജനങ്ങളെയും ശ്രീകൃഷ്ണ നാമത്തിൽ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris