സമര കാഹളം സംഘടിപ്പിച്ചു.

കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കട്ടാങ്ങൽ അങ്ങാടിയിൽ സമര കാഹളം സംഘടിപ്പിച്ചു. ലോകസഭ ഇലെക്ഷനുമായി ബന്ധപ്പെട്ട് വടകര പാർലമെന്റ് മണ്ഡലത്തിൽ ഉയർന്നു വന്ന കാഫിർ സ്ക്രീൻ ഷോട്ട്, അത് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും ഇത് വരേയ്ക്കും നിയമത്തിന് മുന്നിൽ കൊണ്ട് വരാത്ത സർക്കാർ നിലപാടിനെതിരെ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്താൻ ആഹ്വാനം ചെയ്ത സമര പ്രതിഷേധ പരിപാടിയായ സമര കാഹളം ജില്ലാ യൂത്ത് ലീഗ്‌ സെക്രട്ടറി ഒ എം നൗഷാദ് ഉദ്‌ഘാടനം ചെയ്തു. 






പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റസാഖ് പുള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാസിൽ കളന്‍തോട് സ്വാഗതം പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിന്റെ കുറ്റം ആരോപിക്കപ്പെട്ട എം എസ് എഫ് ജില്ലാ സെക്രട്ടറി കാസിം തിരുവള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മ, ജില്ലാ പ്രവർത്തക സമിതി അംഗം ഹഖീം മാസ്റ്റർ കളന്‍തോട്, സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, സജീർ മാസ്റ്റർ പാഴൂർ, അക്ബർ പുള്ളാവൂർ, ശിഹാബ്‌ വെള്ളലശ്ശേരി, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, സഫറുള്ള കൂളിമാട്, സാദിഖ് കൂളിമാട്, ഹനീഫ ചാത്തമംഗലം, റജീബ് പാലക്കുറ്റി, അഷ്‌റഫ് കളന്‍തോട്, അഷ്മിൻ മലയമ്മ തുടങ്ങിയവർ സംസാരിച്ചു. റഊഫ് മലയമ്മ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris