ഏരിമല: ഏരിമല ജി.എൽ.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.HM ശ്രീമതി ബിന്ദു കെ പതാക ഉയർത്തി. ശ്രീമതി. പ്രസീന പറക്കാപൊയിൽ (ഏരിമല വാർഡ് മെമ്പർ), ശ്രീ.സജീഷ് (PTA പ്രസിഡൻറ് ),ശ്രീ. മനോമോഹനൻ പി എസ് ( SSG കൺവീനർ), ശ്രീ.ഭരദ്വാജ് എ കെ (സ്റ്റാഫ് സെക്രട്ടറി), ശ്രീ.കെ.എസ് വിജയന്‍ (ഏരിമല പൊതുജന വായനശാല സെക്രട്ടറി)എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ശ്രീ ഗംഗാധരൻ മാസ്റ്റർ എൻഡോമെന്റ് കുട്ടികൾക്ക് നൽകി. ഏരിമല പൊതുജന വായനശാലയുടെ പേരിൽ കഴിഞ്ഞ അധ്യയന വർഷം നാലാം ക്ലാസിൽ പഠന പ്രവർത്തനങ്ങളിൽ മികച്ച ഗ്രേഡ് നേടിയ കുട്ടിക്ക് നൽകി വരുന്ന സമ്മാനവും വിതരണം ചെയ്തു.അക്ഷരമുറ്റം, സ്വാതന്ത്ര്യ സമരം ക്വിസ് എന്നിവയ്ക്കുള്ള ട്രോഫിയും കുട്ടികൾക്ക് വിതരണം ചെയ്തു.പിന്നീട് കുട്ടികൾ മാസ്ഡ്രിൽ അവതരിപ്പിച്ചു.സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപത്തിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി.കുട്ടികൾ ദേശഭക്തിഗാനം ഉൾപ്പെടെയുള്ള പരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾക്ക് മധുരം നൽകി.രക്ഷിതാക്കളുടെ ക്വിസ് മത്സരത്തോടെ സ്വാതന്ത്ര്യദിന പരിപാടികൾ അവസാനിച്ചു.

Post a Comment