വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പന്നിക്കോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികളും പങ്കാളിയായി


പന്നിക്കോട് ; വയനാട് ദുരിതാശ്വാസ നിധിയിലെക്ക് പന്നിക്കോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച സംഖ്യ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.എം ഗൗരി ടീച്ചർക്ക് സ്കൂൾ ലീഡർ വൈജയന്ത് കൈമാറി




അഞ്ചാം ക്ലാസിലെ അജാബ് റഹ്മാൻ അവന്റെ സമ്പാദ്യ കുടുക്കയും കൈമാറി
പി.ടി.എ പ്രസിഡണ്ട് ബഷീർ പാലാട്ട്, എൻ അബ്ദുറഹിമാൻ,റസീന മജീദ്, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ, കെ.കെ സുഭഗ, സംഗീത, സി.പ്രസാദ്, അഭിനവ് ഹരീഷ്, കെൻസ നസീബ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris