ചെറൂപ്പ നെച്ചിക്കാട്ട് ഗവ സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു


ഊർക്കടവ് : സുപ്രഭാതം ദിനപത്രത്തിന്റെ പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ 
സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് വേണ്ടി ഊർക്കടവ് ശാഖ എസ്കെഎസ്എസ്എഫ് പ്രവർത്തകരായ എം.പി അൻവർ , റജീബ് കായലം എന്നിവർ സ്പോൺസർ ചെയ്ത പത്രത്തിന്റെ കോപ്പി ചെറൂപ്പ നെച്ചിക്കാട്ട് ജി. എൽ.പി സ്കൂളിൽ മാവൂർ റെയിഞ്ച് സുപ്രഭാതം കോർഡിനേറ്റർ കെ എം എ റഹ്‌മാനിൽനിന്ന് സ്കൂൾ ലീഡർ മുഹമ്മദ്‌ റയാൻ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു




, വിദ്യാർത്ഥികളും സ്കൂൾ ഹെഡ്മിസ്റ്റർ ഗിരിജ ടീച്ചർ, അധ്യാപികമാരായ ഭവ്യ,മഞ്ജു, സുനിൽ എന്നിവരും സംബന്ധിച്ചു.
ശാഖ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ട്രഷറർ മുഹമ്മദ്‌ ശരീഫ് , ആബിദ് ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris