കട്ടാങ്ങൽ : സംസ്ഥാന വനിതാ ശിശു വകുപ്പിന്റെ കീഴിൽ പോഷൻ മാ പദ്ധതിയുടെ ഭാഗമായി കേരള വനം വകുപ്പിന്റെ സഹകരണത്തോടെ "അമ്മയുടെ പേരിൽ ഒരു മരം" പദ്ധതിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ കളൻതോട്, പേട്ടുംതടായിൽ അങ്കണവാടികളിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു,
പി.വി മരക്കാർ, വാർഡ് CDS ജാസ്മിൻ പരപ്പൻകുഴി, നുസ്റത്ത് പി, മണി പേട്ടും തടായിൽ, ഐ ഗോപാലൻ,നിഷിത്, സോന, അങ്കണവാടി വർക്കർമാരായ ഷീബ ടീച്ചർ, റോഷ്ന ടീച്ചർ, ആമിന, ബേബി എന്നിവർ പങ്കെടുത്തു


Post a Comment