പാഴൂർ: പാഴൂർ യു.പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ.കെ ലക്ഷ്വറി അപാർട്ട്മെന്റ് മാനേജിങ് ഡയരക്ടർ നവാസ് പി.എച്.ഇ.ഡി സ്പോൺസർ ചെയ്ത പത്രം സ്കൂൾ ആക്ടിങ് ലീഡർ മുഹമ്മദ് റിഹാന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
പാഴൂർ റെയ്ഞ്ച് സുപ്രഭാതം കോഡിനേറ്റർ ഇല്യാസ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം, സ്നേഹപൂർവ്വം സുപ്രഭാതം മേഖലാ ചെയർമാൻ മുഹമ്മദലി ഫൈസി പൂവ്വാട്ടുപറമ്പ്, കൺവീനർ ഇസ്സുദ്ദീൻ പാഴൂർ, സ്കൂൾ ഹെഡ് മാസ്റ്റർ സലീം മാസ്റ്റർ, അധ്യാപകരായ മുജീബ് റഹ്‌മാൻ മാസ്റ്റർ, സിദ്ദീഖത്ത് ടീച്ചർ, ജാസ്മിൻ ടീച്ചർ, സീനത്ത് ടീച്ചർ, പാഴൂർ ശാഖ എസ്.കെ എസ്.എസ്.എഫ് ഭാരവാഹികളായ സ്വഫ് വാൻ, ജുനൈദ് പങ്കെടുത്തു.

Post a Comment