കോഴിക്കോട് കനത്ത മഴ; പ്രധാന അധ്യാപകരുടെ അവധി അറിയിപ്പും കാത്ത് വിദ്യാർത്ഥികൾ


താമരശ്ശേരി : ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിക്കാത്തതിനാല്‍ പഞ്ചായത് അടിസ്ഥാനത്തില്‍ അവധി നല്‍കി ചില പഞ്ചായത്തുകള്‍.അവധി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് അധികാരം നല്‍കിയ ശേഷം കലക്ടര്‍ ഇത് വരെ അവധി നല്‍കിയിട്ടില്ല



നിലവില്‍ കോടഞ്ചേരി,പുതുപ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി,തിരുവമ്പാടി,കട്ടിപ്പാറ, കൂരാച്ചുണ്ട്, മാവൂർ പഞ്ചായത്തുകള്‍ അതാത് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി കഴിഞ്ഞു.

മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴക്കൊപ്പും ഇടക്കിടെ കാറ്റും വീശുന്നുണ്ട്.കാലാവസ്ഥ മോശമായതിനാല്‍ നാളെ അവധി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കലക്ടറുടെ എഫ്ബി പേജില്‍ കമന്‍റുകള്‍ നിറയുകയാണ്.താമരശ്ശേരി താലൂക്കിലെങ്കിലും അവധി ലഭിക്കുമോ എന്നാണ് വിദ്യാര്‍ത്ഥികള്‍ ഉറ്റു നോക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris