ആവിലോറ:ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ആവിലോറയിൽ വൻ നാശനഷ്ടം.ആവിലോറ തീപ്പെട്ടി കമ്പനിക്കടുത്താണ് അപകടമുണ്ടായത്. ട്രാൻസ്ഫോർമറും സമീപത്തെ കടയുടെ ഷീറ്റും നിലം പതിച്ചു.റോഡിലേക്ക് വീണതിനാൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.പകൽ സമയത്തല്ലത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പ്രദേശത്ത് നിരവധി തെങ്ങുകളും,കവുങ്ങുകളും കാറ്റിൽ കടപുഴകി വീണു.വഴിക്കsവിൽ വീടിന് മുകളിലേക്ക് മാവ് വീണു.ആളപായമില്ല.
Post a Comment