കൂളിമാട് : കൂളിമാട് -
കളൻതോട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അടുത്ത മാസം ഏഴിന് കൂളിമാട്ടിൽ സംഘടിപ്പിക്കുന്ന റോഡ് ഉപരോധസമരം വിജയിപ്പിക്കാൻ വെസ്റ്റ് പാഴൂർ ശാഖ മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് സി.എ. ശുകൂർ മാസ്റ്റർ അദ്ധ്യക്ഷനായി. വി. അബ്ദുൽ മജീദ്, ഇ. എം. അഹമ്മദ് കുട്ടി, ടി. കലന്തൻ മാസ്റ്റർ, വി.സി മുഹമ്മദ്, കെ.സി.അസ്ലം എന്നിവർ സംസാരിച്ചു.
Post a Comment