സർക്കാരിനെതിരെ താക്കീതായി കൊടുവള്ളി മേഖല പെൻ പ്രൊട്ടസ്റ്റ് റാലി



കൊടുവള്ളി : മലബാറിലെ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെ എസ് കെ എസ് എസ് എഫ് കൊടുവള്ളി മേഖല കമ്മിറ്റി നടത്തിയ പെൻ പ്രൊട്ടസ്ററ് സർക്കാരിനെതിരെയുള്ള താക്കീതായി . എസ് , കെ , എസ് ,എസ് , എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്‌തഫ ഹുദവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു . അമ്പത് പേർക്കുള്ള ക്ലാസ്സ്റൂമുകളിൽ എഴുപത് പേരെ കുത്തിനിറച്ച് താൽക്കാലിക പരിഹാരമുണ്ടാക്കുന്ന സർക്കാരിന്റെ സമീപനം മലബാറിലെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയാണെന്നും അവകാശം ചോദിക്കുന്നവർക്ക് നേരെ കൊഞ്ഞനം കുത്തുന്ന മന്ത്രി സാക്ഷര കേരളത്തിന് അഭമാനമാണെന്നും ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു .



 അബ്ദുൽ ജലീൽ അശ്അരി , സിദ്ധീഖ് റഹ്മാനി ,ഷഫീഖ് ഹസനി , ഹാഫിള് അബൂബക്കർ സിദ്ധീഖ് ഫൈസി , ശമ്മാസ് ഇമ്മറതായിൽ , സുറാഖത്ത് കരീറ്റിപറമ്പ് , ജാബിറലി കളരാന്തിരി , ഹാഫിള് അനസ് ഇബ്രാഹീം , അഷ്‌റഫ് ഫൈസി വാവാട് , ജമീം കത്തറമ്മൽ , ജുനൈദ് പറമ്പത്ത്കാവ് , ആദിൽ കിളച്ചാർവീട് നേതൃത്വം നൽകി. കൊടുവള്ളി ദാറുൽ അസ്ഹറിൽ നിന്നാരംഭിച്ച പ്രധിഷേധ റാലിയിൽ മേഖല ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും വിദ്യാർത്ഥികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു .

Post a Comment

Previous Post Next Post
Paris
Paris