കളൻതോട് :സ്റ്റെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചാത്തമംഗലം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പാരൻസ് എംപ്പവർമെന്റ് പ്രോഗ്രാം നടത്തി.ഹാരിഫ് കള്ളൻതോടിന്റെ അധ്യക്ഷതയിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ ഡോക്ടർ അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് ആവശ്യമാണെന്നും എല്ലാ നാടുകളിലും   ഇതുപോലെത്തെ സമൂഹത്തെ ഏറ്റെടുക്കുകയും മുന്നോട്ട് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്യുന്നത് പ്രശസ്തനീയമാണെന്നും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉദ്ഘാടകൻ പറഞ്ഞു.
തണൽ ചാരിറ്റബിൾ ട്രസ്റ്റ് സൈക്കോളജിസ്റ്റ് സൗമ്യ എൻ ക്ലാസ് എടുത്തു.കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഏറ്റവും ചെറുപ്രായത്തിൽ തന്നെ രക്ഷിതാക്കൾ സൂക്ഷിച്ച് മനസ്സിലാക്കുകയും അതിനായി വേണ്ട നടപടികൾ സ്വീകരിക്കുമ്പോഴാണ് ഏറ്റവും നല്ല രക്ഷിതാക്കൾ ആവുക എന്ന് ക്ലാസ് എടുത്ത  സൗമ്യ പറഞ്ഞു.ട്രസ്റ്റ് ഭാരവാഹികളായ റഹീസുദ്ദീൻ താത്തൂർ, മുഷ്താഖ് മലയമ്മ, അസീസ് വെള്ളലശ്ശേരി വാർഡ് മെമ്പർമാരായ ഹക്കിം മാസ്റ്റർ കളൻ തോട് ,ഫസീല സലീം തുടങ്ങിയവർ സംസാരിച്ചു. സജിർ മാസ്റ്റർ പാഴൂർ സ്വാഗതവും അമീർ മാസ്റ്റർ ഈസ്റ്റ് മലയമ്മ നന്ദിയും പറഞ്ഞു.
 
Post a Comment