അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു


പന്തീരാങ്കാവ്: അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി പുഴമ്പുറത്ത് മീത്തൽ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഡിസംബർ 24 ന് വൈകീട്ട് 6.30ഓടെയാണ് അച്ഛൻ രാജേന്ദ്രനും (62) രഞ്ജിത്തുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായത്. പ്രണാരക്ഷാർദ്ധം രഞ്ജിത്ത് സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും, പിന്തുടർന്നെത്തിയ അച്ഛൻ കല്ലുമായി അവിടെയെത്തി തലക്ക് ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. 




ഗുതുതരമായി പരിക്കേറ്റ് ബോധരഹിതനായ രഞ്ജിത്തിനെ പരിസരവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. 
സംഭവത്തിൽ അച്ഛൻ രാജേന്ദ്രൻ റിമാൻഡിലാണ്.
അച്ഛനും മകനും പാലാഴി ഹൈലൈറ്റ് മാളിന് സമീപം ഓട്ടോ ഓടിച്ചിരുന്നു. പിന്നീട് രഞ്ജിത്ത് ബസിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: അനിഷ. ഒന്നരവയസ്സുള്ള മകനുണ്ട് രഞ്ജിത്തിന്.
അമ്മ: വിനോദിനി. സഹോദരിമാർ: രമ്യ, രശ്മി. ഫോട്ടോ: രഞ്ജിത്ത്

Post a Comment

Previous Post Next Post
Paris
Paris