കാട്ടുപോത്ത് ആക്രമണം; കോഴിക്കോട് കക്കയത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം , ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. കാട്ടുപോത്തിനെ തുരത്താന്‍ വനം വകുപ്പ് നടപടി തുടങ്ങി. ഇന്നലെ കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു.




കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതല്‍ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

Post a Comment

Previous Post Next Post
Paris
Paris