പന്തലൂരില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലി വനംവകുപ്പിന്റെ പിടിയിലായി



പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ട് തവണയാണ് പുലിയെ മയക്കുവെടി വെച്ചത്. കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ പിടികൂടത്തതില്‍ പ്രതിക്ഷേധിച്ച് നാട്ടുക്കാര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പുലിയെ പിടികൂടിയത്. പുലിയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യമായിരുന്നു നാട്ടുക്കാര്‍ ഉന്നയിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു മൂന്ന് വയസുകാരിയെ പുലി കടിച്ച് കൊലപ്പെടുത്തിയത്. പുലിയെ പിടികൂടത്തതില്‍ പ്രതിക്ഷേധിച്ച് ഇന്നലെ രാത്രി മുത്‌ൽ നടത്തിയ റോഡ് ഉപരോധം ഇന്നും തുടര്‍ന്നിരുന്നു




കടകമ്പോളങ്ങളും ഗതാഗത സംവിധാനവും സ്തംഭിച്ച രീതിയിലാണ് ഹര്‍ത്താല്‍ നടന്നത്. കുട്ടിയെ ആക്രമിച്ചതിന് ശേഷം മറ്റെരു സ്ത്രീയെയും പുലി ആക്രമിച്ചിരുന്നു. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Post a Comment

Previous Post Next Post
Paris
Paris