കോഴിക്കോട് : അധ്യാപകരോടും ജീവനക്കാരോടും ഇടതു സർക്കാർ കാണിക്കുന്ന വഞ്ചനപരമായ സമീപനത്തിനെതിരെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ജനുവരി 24 ന് കേരളത്തിൽ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം നടത്തി സർക്കാർ ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് നീതികരിക്കാനാവില്ല.
ജനദ്രോഹ നിലപാടുകളുമായി മുന്നോട്ടു പോകുന്ന പിണറായി സർക്കാരിനെതിരെ വമ്പിച്ച ജനകീയ പ്രതിഷേധം ഉയർന്നു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെറ്റ്കോ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെറ്റ്കോ ജില്ല ചെയർമാൻ
നിസാർ ചേലേരി അധ്യക്ഷത വഹിച്ചു.
സെറ്റ്കോ സംസ്ഥാന ജനറൽ കൺവീനർ പി.കെ അസീസ് മുഖ്യ പ്രഭാഷണം നടത്തി ഗഫൂർ പന്തീർപ്പാടം
ടി.കെ ഗഫൂർ , ഉമർ ചെറൂപ്പ, ആർ.കെ ഷാഫി, റഷീദ് തട്ടൂർ,ജമാൽ വാവാട് ,പി.കെ ഹക്കീം മാസ്റ്റർ, ടി പി ഗഫൂർ, ടി ജമാലുദ്ധീൻ എന്നിവർ സംസാരിച്ചു
സെറ്റ്കോ ജില്ലാ കൺവീനർ വി.കെ മുഹമ്മദ് റഷീദ് സ്വാഗതവും ഹനീഫ പനായി നന്ദിയും പറഞ്ഞു

Post a Comment