വേദ വെളിച്ചത്തിലേക്ക് മടങ്ങുക :കെ.പി.അബ്ദുറഹ്മാൻ സുല്ലമി

കൂളിമാട്: വേദ വെളിച്ചത്തിലേക്ക് മടങ്ങി സ്നേഹവും സൗഹാർദ്ദവും വീണ്ടെടുക്കണമെന്ന് കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.അബ്ദുറഹ്മാൻ സുല്ലമി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനപ്രചരണ ഭാഗമായി കെ.എൻ എം മാവൂർ ഏരിയ കമ്മിറ്റി
ചിറ്റാരിപിലാക്കലിൽ സംഘടിപ്പിച്ച സൗഹൃദ മുറ്റം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 




ടി.എ.മജീദ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം ശിവദാസൻ ബംഗ്ലാവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവത്തിൽ ഉറുദു പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ടി.കെ. നൈഫ നാസറിന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉപഹാരം നല്കി. പ്രസിഡണ്ട് ഓളിക്കൽ ഗഫൂറിനും മെമ്പർ ശിവദാസൻ ബംഗ്ലാവിനുമുള്ള സമ്മേളനോപഹാര സമർപ്പണവും ചടങ്ങിൽ വെച്ചു നടന്നു. ഡോ.സി.കെ. അഹ്മദ്, എ.സി. അഹ്മദ് കുട്ടി മൗലവി, കെ.എം. യൂനുസ് , വി.അബ്ദുൽ കരീം, ജന്ന ദനീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris