കൂട്ടം പറഞ്ഞും കൂടിക്കരഞ്ഞും സംഗമം പിരിഞ്ഞു.


കൂളിമാട്: നാല് പതിറ്റാണ്ട് മുമ്പത്തെ കലാലയ സ്മരണകൾ പങ്കുവെച്ചും പഴയ കഥകൾ ഓർമിച്ചും വാഴക്കാട് ഗവ.എച് എസ് എസ് 1982 എസ് എസ് എൽ സി ബാച്ച് സംഗമം" കൂട്ടം പറച്ചിൽ - 2023 എളമരത്ത് സമാപിച്ചു. കൂട്ടം പറഞ്ഞും കൂടിക്കരഞ്ഞും വിശേഷങ്ങളറിഞ്ഞും സതീർത്ഥ്യർ ഏറെ നേരം ചാലിയാർ ഓരത്ത് ചെലവഴിച്ചു. 




പിൽക്കാലത്ത് വേർപ്പെട്ടവരുടെ ഓർമകൾ പെയ്തിറങ്ങിയത് അംഗങ്ങളുടെ ഈറനണിയിച്ചു. കെ.എ.സിദ്ദീഖുൽ അക്ബറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സകരിയ്യ ഉദ്ഘാടനം ചെയ്തു. ഖാദർ വണ്ടൂരിന് ബാച്ച് കൂട്ടായ്മയുടെ ഉപഹാരം അദ്ദേഹം നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനു ഖാദറിന്റെ വക ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു . വിവിധ കലാപരിപാടികളും നറുക്കെടുപ്പും സംഗമ ഭാഗമായി സംഘടിപ്പിച്ചു. ഖാദർ വണ്ടൂർ , കടോടി ഹമീദ്,ബശീർ പുളിയത്തിങ്ങൽ ,വി.എ.മജീദ്, ഉസ്മാൻ മപ്രം , ഗിരീഷ് കമ്പളത്ത്, കെ.അബ്ദുറഹ്മാൻ , മജീദ് കൂളിമാട് എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris