മലയമ്മ : ശ്രീ മലയമ്മ ശിവക്ഷേത്രത്തിൽ
2024 മാർച്ച് 6, 7, 8 തീയതികളിലായി നടത്തുവാൻ തീരുമാനിച്ച ശിവരാത്രി ആഘോഷത്തിൻ്റെ ബ്രോഷർ പ്രകാശനം ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. വെങ്കിട്ടരാമൻ (അമൃത വിശ്വവിദ്യാപീഠം, കൊയമ്പത്തൂർ) നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ വി.എം. ബാബുരാജ് ബ്രോഷർ ഏറ്റുവാങ്ങി.
ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി രാധാകൃഷ്ണൻ കെ.പി., ആഘോഷക്കമ്മിറ്റി ഭാരവാഹികളായ, മണി കോലാടത്ത്, സഹദേവൻ യു., രാഘവൻ നായർ, ചന്ദ്രിക ടീച്ചർ, വിവിധ കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

Post a Comment