കെട്ടാങ്ങൽ:- ആർ.ഇ.സി. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ SSLC-2003 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം ശനിയാഴ്ച(30/12/2023) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അറന്നൂറോളം പൂർവ്വ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇരുപത് വർഷത്തിനുശേഷമാണ് വിദ്യാർത്ഥികൾ ആദ്യമായി ഒന്നിച്ചത്.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി:ശ്രീകല.സി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പൂർവവിദ്യാർത്ഥിയായ അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രബീഷ്.സി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷൈജു ആശംസ അറിയിച്ചു. പൂർവ വിദ്യാർത്ഥിയും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ ഹമീദ് ചൂലൂർ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി ഹരിശങ്കർ നന്ദിയും പറഞ്ഞു.
2002-03 കാലഘട്ടങ്ങളിൽ സ്കൂളിൽ പഠിപ്പിച്ച ടീച്ചേഴ്സിനെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സംഘാടന മികവുകൊണ്ടും മികച്ച സംവിധാന സൗകര്യങ്ങൾ കൊണ്ടും ഈ പൂർവ്വ വിദ്യാർത്ഥി സംഗമം ഏറെ ശ്രദ്ധേയമായി.


Post a Comment