കാഞ്ഞിരത്തിങ്ങൽ കരിയാത്തൻകാവ് പൊതുകുളം നവീകരിച്ചതിന്റെ ഉൽഘാടനം നിർവഹിച്ചു


കട്ടാങ്ങൽ : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി.11,75000 രൂപ വകയിരുത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാഞ്ഞിരത്തിങ്ങൽ കരിയാത്തൻകാവ് പൊതുകുളം നവീകരിച്ചതിന്റെ ഉൽഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവ്വഹിച്ചു .




ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാ ഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, വാർഡ് മെമ്പർമാരായ ഫസീല സലീം ,മൊയ്തു പീടികക്കണ്ടി, KSRTC ഇബ്രാഹിം , ആലിക്കുഞ്ഞി.കോട്ടക്കൽ അബ്ദുറഹിമാൻ , അസീസ് കരിമ്പനങ്ങോട്ട്, കുഞ്ഞിമരക്കാർ,സലിം കുന്നത്ത്,അഹമ്മദ് കുട്ടി എലത്തൂർ, റഊഫ് മലയമ്മ , P. P.H സൽമാൻ,മുഹമ്മദ് പുലിച്ചോച്ചാലിൽ, ഫൈസൽ പുൽച്ചോചാലിൽ M.Pകോയ എന്നിവർ പങ്കെടുത്തു. മുനീർ എടവലത്ത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris