കടകളിൽ ആരോഗ്യ വിഭാഗം പരിശോധന, മൂന്ന് സ്ഥാപനങ്ങളിൽ നിന്നും 7400 രൂപ പിഴ അടപ്പിച്ചു.


കട്ടാങ്ങൽ : കളൻതോട്., ചൂലുർ , കട്ടാങ്ങൽ ,  കമ്പനി മുക്ക് എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനികരമായി ,മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച 5 സ്ഥാപനങ്ങൾക്ക്
നോട്ടീസ് നല്കി. 




പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും , ശരിയായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുകയും, ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതും ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നല്കിയത്. കടയിൽ നിന്നുള്ള മലിനജലം സംസ്കരിക്കുന്നതിന് സംവിധാനമില്ലാത്തതും കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും പഴകിയ ഭക്ഷണം കണ്ടെത്തിയതുമായ സ്ഥാപനങ്ങളിൽ നിന്നും
മാലിന്യം കത്തിച്ച സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി.
പുകയില നിയന്ത്രണ നിയമപ്രകാരവും ഒരു സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി. കുടിവെള്ളം ഉപയോഗയോഗ്യമല്ലാത്തതിനാൽ
പകരം സംവിധാനമുണ്ടാക്കുന്നത് വരെ ഒരു ഹോട്ടൽ പ്രവർത്തനം നിർത്തിവെയ്ക്കാൻ നിർദ്ദേശം നല്കി.

  ഹോട്ടൽ ,ബേക്കറി ,കൂൾ ബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ഭക്ഷണ വിതരണം നടക്കുന്ന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ , അബ്ദുൾ ഹക്കീം KP, സുധ കെ , നവ്യ N K എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris